പുലർച്ചെ 2.45ന് രഹസ്യവിവരത്തെ തുടർന്ന് കൊളവല്ലൂർ സിഐ സി. ഷാജു, എസ്.ഐ ടി.കെ അഖിൽ, എസ്.ഐ സഹദേവൻ എന്നിവരടങ്ങിയ സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സി പി എം പ്രവർത്തകരെ പിടികൂടിയത്. സോഡാകുപ്പികൾ, പ്രത്യേക തരം വടികൾ എന്നിവ സംഘത്തിൽ നിന്നും പിടികൂടി. ഇവർ സഞ്ചരിച്ച ഇന്നോവ, വാഗണർ, ബൈക്ക് എന്നിവയും പിടികൂടി.
കഴിഞ്ഞ ദിവസങ്ങളിൽ ഇലക്ഷനുമായി ബന്ധപ്പെട്ട് പാറാട് മേഖലയിൽ സംഘർഷമുണ്ടായിരുന്നു. ആഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട് സി പി എം സ്തൂപത്തിന് നേരെ അക്രമം നടന്നിരുന്നു. തിരിച്ചടിക്കായെത്തിയ സംഘമാണ് ഇപ്പോൾ പിടിയിലായതെന്നാണ് പൊലീസ് നൽകുന്ന സൂചന. അക്രമികൾക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികൾ തുടരുമെന്ന് പൊലീസ് വ്യക്തമാക്കി
അടിയേരി കണ്ടിയിൽ എ.കെ അമൽദാസ് (29), മാറോട്ടി കൂട്ടത്തിൽ എം.കെ ലിയോ ജോൺ (28), പൂവത്തിൻ കീഴിൽ എടച്ചോളി റോഷിൻ രാജ് (24), മെച്ചാൻങ്കോട്ട് ഹൗസ് എം. റിനീഷ് (24), ഓരാവുള്ള കണ്ടിയിൽ ഒ.കെ അരുൺ (30), എടച്ചോളി പൂവത്തിൽ രഗിൽ രാജ് (29), കുനിയിൽ കീഴിൽ ചെമ്പേടത്ത് കെ.സി ജെസിൻ (29), കുണ്ടുകുളങ്ങരമ്മൽ സി. നവീൻ (24) എന്നിവരാണ് പിടിയിലായത്.
8 CPM workers arrested by Kolavallur police in mysterious circumstances at Kunnothu Param; 2 cars and a bike seized







































